Currency

പ്രവാസികള്‍ക്ക് ആശ്വാസം: ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ സര്‍വീസുമായി എമിറേറ്റ്‌സും ഫ്‌ലൈദുബായിയും

സ്വന്തം ലേഖകന്‍Saturday, November 7, 2020 1:42 pm

ബഹ്‌റൈന്‍: കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം വലഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസമായി എമിറേറ്റ്‌സിന്റെയും ഫ്‌ലൈ ദുബായിയുടെയും സര്‍വീസുകള്‍. കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് എമിറേറ്റ്‌സിന് പിറകെ ഫ്‌ലൈ ദുബായിയും സര്‍വീസുകള്‍ ആരംഭിച്ചതാണ് പ്രവാസികള്‍ക്ക് ആശ്വാസമായത്. ദുബായ് വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ കുറഞ്ഞ ചെലവില്‍ ബഹ്‌റൈനിലെത്താന്‍ ഇനി സാധിക്കും.

100 മുതല്‍ 125 ദീനാര്‍ വരെയാണ് യാത്രാനിരക്ക്. ദുബായിലേക്ക് വിസിറ്റ് വിസയോ ട്രാന്‍സിറ്റ് വിസയോ എടുക്കാതെ തന്നെ നേരിട്ട് ബഹ്‌റൈനിലേക്കെത്താന്‍ കുറഞ്ഞ ചെലവില്‍ ടിക്കറ്റ് എടുക്കാമെന്ന സൗകര്യം എമിറേറ്റ്‌സ് സര്‍വീസിലുണ്ട്. എന്നാല്‍ ഫ്‌ലൈ ദുബായ് സര്‍വീസില്‍ ദുബായിലേക്ക് ട്രാന്‍സിറ്റ് അല്ലെങ്കില്‍ വിസിറ്റ് വിസ ഉണ്ടായിരിക്കണം.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും സര്‍വീസുകളുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ സര്‍വീസുകളുണ്ടാകുമെന്നാണ് സൂചന. ഈ വിമാനങ്ങളില്‍ ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ 96 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി റിസല്‍ട്ട് കയ്യില്‍ കരുതണമെന്ന വ്യവസ്ഥയാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x