Currency

ഒമാന്‍ ദേശീയ ദിനാഘോഷം: നിരക്കിളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ്

സ്വന്തം ലേഖകന്‍Tuesday, November 5, 2019 3:33 pm

മസ്‌കത്ത്: ഒമാന്റെ 49ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി യൂറോപ്പ് ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ മാസം 14ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ന്യൂയോര്‍ക്ക്, ലണ്ടന്‍, മാഡ്രിഡ്, ആംസ്റ്റര്‍ഡം, അമ്മാന്‍ തുടങ്ങിയ സെക്ടറുകളിലേക്ക് ടിക്കറ്റ് നിരക്കിളവ് ലഭിക്കും.

അതേസമയം ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിലെ യാത്രക്ക് ഓഫര്‍ പ്രകാരമുള്ള ടിക്കറ്റ് ഉപയോഗിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x