Currency

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാന്‍ 905 ദിര്‍ഹം മാത്രം; പ്രത്യേക ഓഫറുമായി എമിറേറ്റ്‌സ്

സ്വന്തം ലേഖകന്‍Friday, December 1, 2017 12:33 pm

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് കൊച്ചി ഉള്‍പ്പെടെ 46 സ്ഥലങ്ങളിലേക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. യുഎഇ 46ാം ദേശീയ ദിനവുമായി ബന്ധപ്പെട്ടാണ് 46 സ്ഥലങ്ങളിലേക്ക് എമിറേറ്റ്‌സ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2017 ഡിസംബര്‍ 10 വരെയാണ് ബുക്കിങ്ങിനുള്ള അവസരം. ഇത് ഉപയോഗിച്ച് ഡിസംബര്‍ ഒന്നു മുതല്‍ 2018 ജൂണ്‍ 10 വരെ യാത്ര ചെയ്യാമെന്ന് വാര്‍ത്താക്കുറിപ്പില്‍ എമിറേറ്റ്‌സ് അറിയിച്ചു. ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ പ്രത്യേക നിരക്ക് ലഭ്യമാണ്.

കൊച്ചിയിലേക്കുള്ള ടൂവേ ടിക്കറ്റിന് 905 ദിര്‍ഹമാണ്. കുവൈത്തിലേക്ക് 835 ദിര്‍ഹം, കറാച്ചി 945 ദിര്‍ഹം, ജിദ്ദ 275 ദിര്‍ഹം, ഇസ്തംബുള്‍ 2235 ദിര്‍ഹം, ബാങ്കോക്ക് 2245 ദിര്‍ഹം, ലണ്ടന്‍ 2735 ദിര്‍ഹം, കേപ്ടൗണ്‍ 3125 ദിര്‍ഹം, ന്യൂയോര്‍ക്ക് 5605 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ബിസിനസ് ക്ലാസിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആരംഭിക്കുന്നത് 2995 ദിര്‍ഹത്തിലാണ്. മാത്രവുമല്ല ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ എല്ലാ ക്ലാസുകളിലും പ്രത്യേക എമിറത്തി ഭക്ഷണവും മധുരപലഹാരങ്ങളും ഉണ്ടാകുമെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.

മറ്റൊരു വിമാനക്കമ്പനിയായ എത്തിഹാദും പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നു മുതല്‍ ടിക്കറ്റ് ബുക്കിങ് അവസരമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x