Currency

ദുബായ്- ബഹ്‌റൈന്‍ സര്‍വീസ് എമിറേറ്റ്‌സ് പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, July 15, 2020 11:43 am

മനാമ: ദുബായില്‍ നിന്നു ബഹ്‌റൈനിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിച്ചു. എല്ലാ ദിവസവും വിമാന സര്‍വീസുകള്‍ ഉണ്ടാകും. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് സര്‍വീസ് നടത്തുന്നതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷാകിറ്റ് സൗജന്യമായി നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x