
കുവൈത്ത് സിറ്റി: കുവൈത്തില്‍ 6000 വിദേശഎന്‍ജിനീയര്‍മാര്‍ തസ്തിക മാറ്റി. സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാതായതോടെയാണ് എഞ്ചിനീയര്‍മാര്‍ മറ്റ് മേഖലകളിലേയ്ക്ക് ഇഖാമ മാറ്റി തുടങ്ങിയത്. തസ്തിക മാറ്റിയവരില്‍ ഭൂരിഭാഗം എഞ്ചിനീയര്‍മാരും ഇന്ത്യക്കാരാണ്. എഞ്ചിനീയര്‍മാര്‍ക്ക് ഇഖാമ പുതുക്കാന്‍ എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് കുവൈത്തില്‍ 6015 വിദേശി എന്‍ജിനീയര്‍മാര്‍ക്ക് തസ്തിക മാറ്റേണ്ടി വന്നത്.
സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യതാ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് എന്‍ജിനീയേഴ്സ് സൊസൈറ്റി എന്‍ഒസി നല്‍കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ യോഗ്യത പരീക്ഷയില്‍ 5000ത്തോളം എന്‍ജിനീയര്‍മാര്‍ പരാജയപ്പെട്ടു. ആധികാരികമായ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒട്ടേറെ പേര്‍ മുന്‍കൂട്ടി തസ്തിക മാറ്റി. സൂപ്പര്‍വൈസര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ജനറല്‍ ഒബ്‌സര്‍വര്‍, വര്‍ക്കേഴ്‌സ് ഒബ്‌സര്‍വര്‍, ഇലക്ട്രിക്കല്‍ മോണിറ്റര്‍, സിവിലിയന്‍ മോണിറ്റര്‍, കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, സിസ്റ്റം അനലിസ്റ്റ്, മെക്കാനിക് ടെക്‌നീഷ്യന്‍, പ്രോസസ് കോഓഡിനേറ്റര്‍, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, തുടങ്ങിയ തസ്തികകളിലേക്കാണ് എന്‍ജിനീയര്‍മാര്‍ വിസ മാറ്റിയടിച്ചത്.
ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവാര്യരാണ് അംഗീകാരം നഷ്ടമായവരില്‍ ഏറെയും. കഴിഞ്ഞ വര്‍ഷം മുതലാണ് എന്‍ജിനീയര്‍മാര്‍ക്ക് ഇഖാമ പുതുക്കി നല്‍കണമെങ്കില്‍ എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ എന്‍.ഒ.സി വേണമെന്ന് മാന്‍പവര്‍ അതോറിറ്റി നിബന്ധന വെച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.