ദേശീയ വാഹന നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചതും ടയറില്‍ ഘടിപ്പിക്കുന്നതുമായ സ്മാര്‍ട്ട് ചിപ്പ് ഉള്‍പ്പെടുന്നതാണ് സംവിധാനം. വാഹന ടയറുകളുടെ സുരക്ഷിതത്വവും വിശ്വസനീയതയും നിരീക്ഷിക്കാനുള്ള കാര്യക്ഷമമായ സംവിധാനമാണിത്.
അബൂദബി: രാജ്യത്ത് പുതുതലമുറ ടയര്‍ നിരീക്ഷണ സംവിധാനം നടപ്പാക്കി. എമിറ്റേ്‌സ് സ്റ്റാന്‍ഡേഡൈസേഷന്‍ഫമെട്രോളജി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ആല്‍ മഈനി ഇതിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു. ദേശീയ വാഹന നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചതും ടയറില്‍ ഘടിപ്പിക്കുന്നതുമായ സ്മാര്‍ട്ട് ചിപ്പ് ഉള്‍പ്പെടുന്നതാണ് സംവിധാനം. വാഹന ടയറുകളുടെ സുരക്ഷിതത്വവും വിശ്വസനീയതയും നിരീക്ഷിക്കാനുള്ള കാര്യക്ഷമമായ സംവിധാനമാണിത്.
വാഹന ടയറുകള്‍ നിരീക്ഷിക്കുന്നതിന് രണ്ടാം തലമുറ ഇലക്ട്രിക് ചിപ്പുകള്‍ എസ്മ വികസിപ്പിച്ചതായും അബ്ദുല്ല ആല്‍ മഈനി വ്യക്തമാക്കി. ഓരോ ടയറിന്റെയും തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിച്ച സവിശേഷ സീരിയല്‍ നമ്പര്‍ സ്മാര്‍ട്ട് ചിപ്പിന് ഉണ്ടായിരിക്കും. സ്മാര്‍ട്ട് ഫോണോ സ്‌കാനറോ ഉപയോഗിച്ച് ഓരോ ടയറില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനാവും.
അനധികൃത ഉല്‍പന്നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും വിവരം പങ്കുവെക്കുന്നതിന് യു.എ.ഇയിലെ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉല്‍പനന്നങ്ങളുടെ നിയന്ത്രണ രീതി സാധ്യമാക്കുന്ന സംവിധാനം അടുത്ത മാസം എസ്മ അവതരിപ്പിക്കുമെന്നും അബ്ദുല്ല ആല്‍ മഈനി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.