യുഎസില്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ വംശജയായ പ്രമീള ജയ്പാല്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോ ക്രൗളി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 67 പാര്‍ലമെന്റ് അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎസില്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ വംശജയായ പ്രമീള ജയ്പാല്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോ ക്രൗളി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 67 പാര്‍ലമെന്റ് അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതിനിധി സഭയില്‍ ഇവര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ രാജ്യത്ത് അടുത്തകാലത്തു നടന്ന വംശീയ അതിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇത്തരം ആരകമണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.