ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററിയായി രാത്രി താമസവും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ടു രാത്രി സൗജന്യ താമസവും ലഭിക്കും. ആഢംബര റൂം സ്യൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് താമസവും ഓണ്‍ബോര്‍ഡ് ഫ്‌ളാഗ്ഷിപ്പ് എയര്‍ബസ് B380 കളും രണ്ടു രാത്രിയിലേക്ക് എമിറേറ്റസ് ആഢംബര പാലസ് ഹോട്ടലും ലഭിക്കും.
അബുദബി: അബുദബി വഴിയുള്ള യാത്രക്കാര്‍ക്ക് രണ്ടു രാത്രി വരെ അബുദബിയില്‍ താമസസൗകര്യമൊരുക്കുന്ന പദ്ധതിയുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് അബുദബിയിലെ ഹോട്ടലുകളില്‍ രണ്ടു രാത്രിയിലെ താമസം ബുക്ക് ചെയ്യുമ്പോള്‍ രണ്ടാമത്തെ രാത്രി സൗജന്യമായിരിക്കും. അബുദബിയിലെ 60 തിലധികം ഹോട്ടലുകളിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററിയായി രാത്രി താമസവും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ടു രാത്രി സൗജന്യ താമസവും ലഭിക്കും. ആഢംബര റൂം സ്യൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് താമസവും ഓണ്‍ബോര്‍ഡ് ഫ്‌ളാഗ്ഷിപ്പ് എയര്‍ബസ് B380 കളും രണ്ടു രാത്രിയിലേക്ക് എമിറേറ്റസ് ആഢംബര പാലസ് ഹോട്ടലും ലഭിക്കും.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡെല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം തുടങ്ങി 11 ഇന്ത്യന്‍ ഗേറ്റ് വേ നഗരങ്ങളില്‍ നിന്ന് അബുദബി വഴി പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിരവധി സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാമുകളുടെ സവിശേഷതകള്‍ ആസ്വദിക്കാം. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി, അവധിക്കാലത്തിനുള്ളിലെ അവധിക്കാലം ചെലവഴിക്കാനുള്ള കേന്ദ്രമായി അബുദാബിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിപുലമായ ഇടത്താവള പ്രചാരണത്തിന്റെ ഭാഗമായി 48 മണിക്കൂര്‍ ചലഞ്ച് എന്ന ഇന്‍സ്റ്റാഗ്രാം മത്സരവും എയര്‍ലൈന്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ചെറിയ ഇടവേളകള്‍ ആഗ്രഹിക്കുന്ന യുഎഇയിലെ താമസക്കാര്‍ക്കായി സ്വദേശത്ത് അവധിക്കാലം ചെലവഴിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
എമിറേറ്റിലൂടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന വിവിധ പരിപാടികള്‍ ഒരുക്കി അവ രണ്ടു ദിവസത്തിനുള്ളില്‍ ആസ്വദിക്കാന്‍ യാത്രക്കാരെ വെല്ലുവിളിക്കുകയാണ് ഇത്തിഹാദ് എയര്‍വേയ്‌സ്. 48 മണിക്കൂര്‍ ചലഞ്ച് ഏറ്റെടുക്കുകയും അതിന്റെ ചിത്രങ്ങള്‍ #EtihadChallenge എന്ന ഹാഷ്ടാഗിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങളും എയര്‍ലൈന്‍ വിതരണം ചെയ്യും.2017 അവസാനം വരെ മത്സരങ്ങള്‍ നീണ്ടു നില്‍ക്കും. ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇടത്താവള പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.etihad.com/abudhabi
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.