Currency

ആറു വയസുകാരന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി ഇത്തിഹാദ്; കുട്ടിപൈലറ്റ് വിമാനം പറത്തിയത് നാല് മണിക്കൂര്‍

സ്വന്തം ലേഖകന്‍Saturday, October 14, 2017 4:29 pm
Play

 

അബൂദബി: കോക്പിറ്റിലെത്തി അടിയന്തരഘട്ടത്തില്‍ എങ്ങനെ വിമാനം പറത്താമെന്ന് പൈലറ്റുമാരെ പറഞ്ഞ് ഞെട്ടിക്കുന്ന ഈജിപ്ഷ്യന്‍ സ്വദേശിയായ ആദം എന്ന ആറു വയസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പൈലറ്റിനെ പോലും അതിശയിപ്പിക്കുന്ന ഈ മിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ഇത്തിഹാദ് വിമാനക്കമ്പനി അധികൃതര്‍. ഒരു ദിവസത്തേക്ക് വിമാനത്തിന്റെ പൈലറ്റാക്കിയാണ് കമ്പനി ആദത്തിന്റെ ആഗ്രഹം സഫലമാക്കിയത്. ആദം വിമാനം പറത്തുന്ന വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ആറ് വയസുകാരന്‍ നാല് മണിക്കൂറാണ് ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ പൈലറ്റായി വിമാനം പറത്തിയത്. ഈജിപ്ത്- മൊറോക്കോ ദമ്പതികളുടെ മകന്‍ ആദം മുഹമ്മദ് അമീറാണ് ചരിത്രത്തിലേക്ക് പറന്നുകയറിയത്. പൈലറ്റിന്റെ വേഷമണിഞ്ഞ് ആത്മവിശ്വാസത്തോടെ കോക്പിറ്റിലെത്തിയ ആദം ആവേശത്തിലായിരുന്നു.

എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും, ഉപകരണങ്ങള്‍ യഥാസമയം പ്രവര്‍ത്തിപ്പിച്ചും ആദം വിമാനം പറത്തി. ഇടക്ക് സഹപൈലറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും മറന്നില്ല. മൊറോക്കോ- അബൂദബി യാത്രക്കിടെ ക്യാപ്റ്റന്‍ സമീര്‍ യക്ക്ഹല്‍ഫ് കണ്ടെത്തിയതാണ് ഈ മിടുക്കനെ. സിമിലുറേറ്ററില്‍ പൈലറ്റാകാന്‍ പരിശീലക്കുന്ന പതിവാണ് ഈ ആറുവയസുകാരന് തുണയായത് എയര്‍ബസ് 380 വിമാനം സുരക്ഷിതമായി നിലത്തിറക്കി ക്യാപ്റ്റന്‍ ആദമിന്റെ ശബ്ദം മുഴങ്ങി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x