
അബുദാബി: മധ്യപൂര്‍വദേശത്ത് ഏറ്റവും കൃത്യനിഷ്ടയുള്ള സര്‍വീസായി അബുദാബിയുടെ ഔദ്യോഗിക എയര്‍ലൈനായ ഇത്തിഹാദ് എയര്‍വേയ്സ്. ഈ വര്‍ഷം ആദ്യ 7 മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോള്‍ 80 ശതമാനത്തിലേറെ കൃത്യതയാര്‍ന്ന സേവനം കാഴ്ചവച്ചെന്ന് എവിയേഷന്‍ ഡേറ്റ കമ്പനിയായ ഒഎജി പറയുന്നു.
ഉന്നത ഗുണനിലവാരമുള്ള സേവനം ഭൂമിയിലും ആകാശത്തും കാഴ്ചവയ്ക്കുന്ന ഇത്തിഹാദിന്റെ മുഖമുദ്രയായ വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് ഗ്ലോബല്‍ എയര്‍പോര്‍ട്സ് ആന്‍ഡ് നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ജോണ്‍ റൈറ്റ് പറഞ്ഞു. മേഖലയിലെ 4 മികച്ച എയര്‍ലൈനുകളെക്കാള്‍ 10% ശതമാനം അധികം പോയിന്റ് ലഭിച്ചത് ഇത്തിഹാദിനായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.