Currency

തുടര്‍ച്ചയായ നാലാം വര്‍ഷവും ഇത്തിഹാദ് എയര്‍വേയ്സിന് സുപ്രധാന നേട്ടം

സ്വന്തം ലേഖകന്‍Friday, October 13, 2017 12:19 pm

ഇത്തിഹാദ് എയര്‍വേയ്സിനെ എയര്‍ലൈന്‍സ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇത്തിഹാദ് എയര്‍വേയ്സ് ഈ സുപ്രധാന നേട്ടം കൈവരിക്കുന്നത്.

അബുദാബി: ഇത്തിഹാദ് എയര്‍വേയ്സിനെ എയര്‍ലൈന്‍സ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇത്തിഹാദ് എയര്‍വേയ്സ് ഈ സുപ്രധാന നേട്ടം കൈവരിക്കുന്നത്. യുകെയിലെ ട്രാവല്‍ ട്രേഡ് ഗസറ്റിന്റെ (ടിടിജി) പുരസ്‌കാരം ആണ് തുടര്‍ച്ചയായ നാലാം തവണയും അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദിനെ തേടി എത്തുന്നത്.

”തുടര്‍ച്ചയായി നാലാം തവണയും എയര്‍ലൈന്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡിലൂടെ ലോക അംഗീകാരവും ബഹുമതിയും ഞങ്ങളുടെ എയര്‍ ലൈന്‍സിന് ലഭിച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സിന്റെ എക്‌സിക്യുട്ടീവ് വൈസ്പ്രസിഡന്റ് മുഹമ്മദ് മൊഹമ്മദ് അല്‍ ബുലുക്കി പറഞ്ഞു. ഇത്തിഹാദ് എയര്‍വെയ്‌സിലെ ജീവനക്കാരില്‍ പ്രതിജ്ഞാബദ്ധതയും കഠിനാധ്വാനവും പ്രതിഫലിപ്പിക്കാന്‍ ഈ പുരസ്‌കാരം ഒരു മുതല്‍ക്കൂട്ടാകും.

രണ്ടു ഘട്ടങ്ങളുള്ള ജഡ്ജിംഗ് പ്രക്രിയയിലൂടെയാണ് ടി.ടി.ജി ട്രാവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. യാത്രാ ഏജന്റുകളില്‍ നിന്നുള്ള വോട്ടുകള്‍ അനുസരിച്ച് ആദ്യം വിമാന കമ്പനികളുടെ ഷോര്‍ട്ട് ലിസ്റ്റ തയാറാക്കും. പിന്നീട് പട്ടികയിലുള്ള കമ്പനികളുടെ കഴിഞ്ഞ 12 മാസക്കാലത്തെ നേട്ടങ്ങളും പ്രകടനവും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുകയും അതില്‍ നിന്ന് ജഡ്ജിംഗ് പാനല്‍ വിജയിയെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x