
വാഷിങ്ടണ്‍: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പൊതു ഇടങ്ങളില്‍ ഫേസ് മാസ്ക്കുകളുടെ ഉപയോഗം നിര്‍ദേശിച്ച് സെന്റേഴ്സ് ഫോര്‍ ഡീസിസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി). പച്ചക്കറി കടകള്‍, ഫാര്‍മസി എന്നിങ്ങനെ ആളകലം ഉള്‍പ്പെടെ സാമുഹ്യ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ഫേസ് മാസ്ക്കുകള്‍ ഉപയോഗിക്കുന്നത് രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അമേരിക്കയില്‍ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള നിരന്തര പഠനത്തിനൊടുവിലാണ് സി.ഡി.സിയുടെ നിരീക്ഷണം.
ആളുകള്‍ അടുത്ത് ഇടപഴകുമ്പോള്‍ സംസാരിക്കുന്നതിലൂടെ, ചുമയ്ക്കുന്നതിലൂടെയൊക്കെ രോഗം അറിയാതെ തന്നെ പടരും. ഇത്തരം സാഹചര്യങ്ങളില്‍ ഫേസ് മാസ്ക്കുകള്‍ ധരിക്കുന്നത് രോഗവ്യാപനം നിയന്ത്രിക്കാന്‍ വളരെ ഗുണം ചെയ്യും. മാത്രമല്ല, ആളകലം പാലിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗവും ഇതു തന്നെയാണ്.
വൈറസ് വ്യാപനം തടയുന്നതില്‍ ഒരടി അകലം പാലിക്കുന്നത് ഉള്‍പ്പെടെ സാമുഹ്യ നിയന്ത്രണങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. അതുപോലെ തന്നെ അറിഞ്ഞോ അറിയാതെയോ ഉള്ള വൈറസ് വ്യാപനത്തെ തടയാന്‍ സാധാരണ തുണികൊണ്ട് മുഖം മൂടുന്നതിനുപോലും കഴിയുമെന്നതിനാല്‍ ഫേസ് മാസ്ക്കുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന് സി.ഡി.സി നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.