Currency

വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാകണമെന്ന നിര്‍ദേശത്തിന് കുവൈത്തില്‍ അംഗീകാരം

സ്വന്തം ലേഖകന്‍Tuesday, April 11, 2017 3:06 pm

വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാകണമെന്ന നിര്‍ദേശത്തിന് കുവൈത്ത് പാര്‍ലമെന്റ് നിയമകാര്യ സമിതി അംഗീകാരം നല്‍കി. പാര്‍ലമെന്റ് അനുമതിയോടെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക.

 

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാകണമെന്ന നിര്‍ദേശത്തിന് കുവൈത്ത് പാര്‍ലമെന്റ് നിയമകാര്യ സമിതി അംഗീകാരം നല്‍കി. പാര്‍ലമെന്റ് അനുമതിയോടെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്തിനു പുറത്തേക്കു യാത്രചെയ്യാന്‍ അധികാരികളുടെ അനുമതി പത്രം നിര്‍ബന്ധമാണ്. ഈ സംവിധാനം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന നിര്‍ദേശം മാനവ ശേഷി വകുപ്പാണ് മുന്നോട്ടു വെച്ചത്. എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കണമെങ്കില്‍ സ്വകാര്യ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റിലെ ലെജിസ്ലേറ്റീവ് കമ്മിറ്റി നിര്‍ദേശത്തിന്റെ നിയമ വശങ്ങള്‍ വിലയിരുത്തിയത്.

പാര്‍ലമെന്റില്‍ വോട്ടിനിട്ടു അംഗീകാരം നേടിയാല്‍ മാത്രമാണ് എക്സിറ്റ് പെര്‍മിറ്റ് നിര്‍ദേശം നിയമമാകുക. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാര്‍ഷിക അവധി 30 ദിവസം എന്നത് വാരാന്ത വിശ്രമ ദിനങ്ങള്‍ പരിഗണിക്കാതെ 35 ദിവസമായി വര്‍ധിപ്പികാണമെന്നും ആറുമാസം പൂര്‍ത്തിയാക്കിയ തൊഴിലാളിയെ വാര്‍ഷിക അവധിക്കു അര്‍ഹനാക്കുന്നതുമായ ഭേദഗതി നിര്‍ദേശവും നിയമകാര്യ സമിതി അംഗീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x