സൗദിയിലെ വിദേശികളുടെ അധികസമയ ജോലിയും അനധികൃത വരുമാനവും തടയാന്‍ പാര്‍ട് ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
റിയാദ്: സൗദിയിലെ വിദേശികളുടെ അധികസമയ ജോലിയും അനധികൃത വരുമാനവും തടയാന്‍ പാര്‍ട് ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ ഏത് ജോലിക്ക് വേണ്ടിയാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് അതില്‍ മാത്രം സേവനം പരിമിതപ്പെടുത്തുക എന്നതാണ് നിര്‍ദേശം. വിഷയം ചൊവ്വാഴ്ച ശൂറ ചര്‍ച്ചക്ക് എടുത്തേക്കും.
വിദേശികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് ആറ് ശതമാനം ടാക്സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ശൂറ കൗണ്‍സിലില്‍ നിര്‍ദേശം വന്നിട്ടുണ്ട്. രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ വരുമാനത്തിന്റെ മുഖ്യ പങ്കും സൗദിയില്‍ ചെലവഴിക്കണമെന്നതാണ് പുതിയ ടാക്സ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രചോദനമെന്ന് അല്‍അന്‍ഖരി വിശദീകരിച്ചു. 2004ല്‍ 57 ബില്യന്‍ റിയാല്‍ വിദേശി ജോലിക്കാര്‍ നാട്ടിലേക്കയച്ചപ്പോള്‍ 2013ല്‍ ഇത് 135 ബില്യനായി ഉയര്ന്നുവെന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ശുപാര്‍ശ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.