
കുവൈത്ത് സിറ്റി: വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കാതലായ മാറ്റം വരുത്തുമെന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികളുടെ ഭരണസമിതി തലവന്‍ അഹമ്മദ് അല്‍ സാലെ. ദമാന്‍ കമ്പനിയുടെ കീഴില്‍ രാജ്യത്ത് മൂന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികളും ആറ് ഗവര്‍ണറേറ്റുകളിലുമായി ഒട്ടേറേ ക്ലിനിക്കുകളും സ്ഥാപിക്കുന്നുണ്ട്. വിദേശികള്‍ക്കുള്ള ചികിത്സ ഈ ആശുപത്രികളിലും ക്ലിനിക്കുകളിലുമാകും ഭാവിയില്‍ ലഭ്യമാക്കുക. അതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് നിലവിലുള്ള സങ്കല്‍പങ്ങള്‍ക്ക് തന്നെ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളുടെ ചികിത്സ ദമാന്‍ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും മാറ്റുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയും. അതുവഴി സര്‍ക്കാര്‍ ആശുപത്രികള്‍ക്കു വേണ്ടിയുള്ള ചെലവ് ചുരുക്കാനും സാധിക്കും. വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍നിന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രി കമ്പനിയുടെ കീഴിലേക്ക് മാറ്റിയാണ് ക്രമീകരണങ്ങള്‍ സജ്ജമാക്കുക.
ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ദമാന്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് പ്രത്യേകം നിര്‍ണയിക്കപ്പെട്ട ചികിത്സകളൂം റേഡിയോളജി പരിശോധനകളും ലഭ്യമാക്കും. സെക്കന്‍ഡറി ഹെല്‍ത്ത് കെയര്‍ ആകും ഈ ആശുപത്രികളില്‍ ഉണ്ടാവുക. മറ്റുകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.