
റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ ആലോചനയില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വര്‍ഷം മുതല്‍ ലെവി മാസം 600 റിയാല്‍ (1154 രൂപ) ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യ ലെവി വര്‍ധന പിന്‍വലിക്കാന്‍ നടപടി എടുക്കുന്നു എന്ന തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പുതിയ അറിയിപ്പ്. ഭരണാധികാരി സല്മാന് രാജാവിന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 2400 റിയാല്‍ (44216 രൂപ) ആയിരുന്ന ലെവി ഈ വര്‍ഷം 4800 (88433 രൂപ) റിയാലായി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 7200 (132650 രൂപ) റിയാലായി ഉയരും. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 2020 ആകുന്നതോടെ ലെവി വര്‍ഷം 9600 (176866) റിയാലായി ഉയര്‍ത്തുമെന്നാണ് തൊഴില്‍ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.