സൗദിയില്‍ വിദേശികളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ വർധിച്ചു. പുരുഷന്മാരുടെ എണ്ണത്തിൽ 12 ശതമാനവും സ്ത്രീകളുടെ എണ്ണത്തിൽ 13.5 ശതമാനം വർധനയുമാണ് ഉണ്ടായിരിക്കുന്നത്.
റിയാദ്: സൗദിയില്‍ വിദേശികളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ വർധിച്ചു. പുരുഷന്മാരുടെ എണ്ണത്തിൽ 12 ശതമാനവും സ്ത്രീകളുടെ എണ്ണത്തിൽ 13.5 ശതമാനം വർധനയുമാണ് ഉണ്ടായിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സ് ആണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. സൗദിവത്കരണം മൂലം രാജ്യത്തെ വിദേശികളുടെ എണ്ണം കുറഞ്ഞിരിക്കാൻ ഇടയുണ്ടെന്നായിരുന്നു നേരത്തെ ഉണ്ടായ അനുമാനം.
എന്നാൽ ഈ വര്‍ഷം പകുതിയോടെ സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. വിവിധ പ്രായക്കാരായ സ്ത്രീപുരുഷന്മാരായ വിദേശികളുടെ മൊത്തം എണ്ണം ഒരുകോടി പതിനാറ് ലക്ഷത്തില്‍ അധികമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2015 വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഒരു കോടി രണ്ടു ലക്ഷം മാത്രമാണ് ഉണ്ടായിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.