മനാമ: ബഹ്റൈനിൽ മോഷണകുറ്റത്തിനു പിടിയിലായ ഫിലിപ്പിനോ വനിതയ്ക്ക് ആറ് മാസം തടവുശിക്ഷ. ഹൈ ക്രിമിനൽ കോർട്ടിന്റേതാണ് വിധി. 32 കാരിയായ ഇവർ തന്റെ കാമുകനെ ജോലി ചെയ്യുന്ന വീട്ടിൽ പ്രവേശിപ്പിച്ചെന്നും വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്നും കോടതി കേട്ടു.
700 ദിനാർ വിലവരുന്ന ബാഗും 140 ദിനാർ വിലവരുന്ന ടീ-ഷർട്ടുകളും ഇവർ സ്പോൺസറുടെ വീട്ടിൽ മോഷ്ടിച്ചെന്ന് കോടതിയിൽ തെളിഞ്ഞു. 60 ദിനാർ പണമായും ഇവർ മോഷ്ടിക്കുകയുണ്ടായി. വാദം കേൾക്കവേ ബാഗ് തനിക്ക് സമീപത്തെ വീട്ടിൽ തൊഴിലെടുക്കുന്ന തന്റ സുഹൃത്ത് നൽകിയതാണെന്ന് ഇവർ വാദിച്ചെങ്കിലും ഇത് കളവാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.