Currency

വാടകക്കരാറില്‍ പേരില്ലാത്ത പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Friday, August 3, 2018 12:33 pm

റിയാദ്: വാടക കരാര്‍ വ്യവസ്ഥയില്‍ ഇളവുമായി സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം. നിലവില്‍ കുടുംബത്തോടൊപ്പമല്ലാതെ ഫ്‌ലാറ്റുകളില്‍ കൂട്ടമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വാടകക്കരാറില്‍ പേരു ചേര്‍ത്താല്‍ നിയമ വിധേയമായി ഒരുമിച്ചു താമസിക്കാം എന്ന ഇളവാണ് നല്‍കുന്നത്. ഇതു പ്രകാരം ഫ്‌ലാറ്റുകളിലെയും വില്ലകളിലെയും റൂമുകള്‍ പങ്കുവയ്ക്കുന്ന കുറഞ്ഞവരുമാനക്കാര്‍ക്ക് താമസക്കാരുടെ പേരുകള്‍ വാടകക്കരാറില്‍ ചേര്‍ത്ത് നിയമലംഘനം ഒഴിവാക്കാം.

സൗദിയില്‍ അടുത്തമാസം മുതല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും വാടകക്കരാര്‍ നിര്‍ബന്ധമാക്കാനിരിക്കേയാണ് വാടക കരാര്‍ വ്യവസ്ഥയില്‍ പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഈ തീരുമാനം വാടക കരാറില്‍ പേരില്ലാത്ത ഒരു കൂട്ടം പ്രവാസികള്‍ക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍. ഇതുവരെ ഒരുമിച്ച് താമസിക്കുന്ന പ്രവാസികളില്‍ ഒരാളുടെ പേരില്‍ മാത്രമായിരുന്നു വാടക കരാര്‍ ഉണ്ടായിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x