കുവൈറ്റിലെ പൊതുവിദ്യാലയങ്ങളിൽ സേവനമനുഷ്ടിക്കുന്ന വിദേശികളായ അധ്യാപകർക്ക് നൽകിവരുന്ന ഹൗസിംഗ് അലവൻസ് ഒക്ടോബർ മാസം കുറയ്ക്കില്ലെന്ന് അധികൃതർ. നേരത്തെ, ഇവർക്ക് നൽകിവരുന്ന അലവൻസ് വെട്ടിക്കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുവിദ്യാലയങ്ങളിൽ സേവനമനുഷ്ടിക്കുന്ന വിദേശികളായ അധ്യാപകർക്ക് നൽകിവരുന്ന ഹൗസിംഗ് അലവൻസ് ഒക്ടോബർ മാസം കുറയ്ക്കില്ലെന്ന് അധികൃതർ. നേരത്തെ, ഇവർക്ക് നൽകിവരുന്ന അലവൻസ് വെട്ടിക്കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ അസിസ്റ്റണ്ട് അണ്ടർ സെക്രട്ടറി അറിയിച്ചിരിക്കുന്നത്.
150 കുവൈറ്റ് ദിനാർ ഹൗസിംഗ് അലവൻസായി നൽകിയിരുന്നത് 60 ദിനാർ ആയാണ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ പ്രവാസി അധ്യാപകരിൽ നിന്നും കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പൊതുമേഖലയിലെ വിദേശി അധ്യാപകർക്ക് നൽകുന്ന ശമ്പളം 14 മില്യൺ ദിനാർ കടന്നതായും അധികൃതർ അറിയിച്ചു.
അതിനിടെ ഒക്ടോബർ 12 ന് ക്ലാസിൽ ഹാജരാകാരാത്ത കുട്ടികളുടെ അവധി രേഖപ്പെടുത്തേണ്ടെന്ന നിർദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. മുഹറം പത്തിന്റെ ഭാഗമായാണ് ഈ ഇളവ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.