തൊഴിൽ തേടി രാജ്യത്തെത്തിയവരിൽ 58,027 വിദേശികള്‍ സൗദിയിൽ തൊഴിൽരഹിതരായി കഴിയുകയാണെന്ന് കണക്കുകൾ.
റിയാദ്: തൊഴിൽ തേടി രാജ്യത്തെത്തിയവരിൽ 58,027 വിദേശികള്‍ സൗദിയിൽ തൊഴിൽരഹിതരായി കഴിയുകയാണെന്ന് കണക്കുകൾ. സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തിലാണ് സൗദിയില്‍ തൊഴിലില്ലാത്ത ഇത്രയധികം വിദേശികളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. വിവിധ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ട് പുതിയ തൊഴിൽ ലഭിക്കാതെ കഴിയുന്നവരാണ് ഇവർ.
അതേസമയം 2015-16 വര്‍ഷങ്ങളില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രഹിതരായവരെ സ്വന്തം നാട്ടിലേക്ക് കയറ്റി അയക്കണമെന്ന് അധികൃതർ അഭിപ്രായപ്പെടുന്നു. അടുത്തിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം 2015ല്‍ 35,500 വിദേശികൾ രാജ്യത്ത് തൊഴില്‍രഹിതരായി. 2016ലെ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ 22,527 വിദേശ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.