Currency

കുവൈറ്റിൽ പൊതുസ്ഥലത്തുവെച്ച് ഭക്ഷണം കഴിച്ച പ്രവാസികൾ പിടിയിൽ

സ്വന്തം ലേഖകൻThursday, June 1, 2017 6:17 pm

കുവൈറ്റ് സിറ്റി:  പൊതുസ്ഥലത്തു വെച്ച് ഭക്ഷണം കഴിച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. നോമ്പുകാലത്ത് പകൽ നേരങ്ങളിൽ പൊതുസ്ഥലത്തുവെച്ച് ഭക്ഷണം കഴിക്കുന്നതിനു ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതിനാണു അറസ്റ്റ്.

ഏഷ്യൻ വംശജരാണു അറസ്റ്റിലായിരിക്കുന്നത്. പൊതുസ്ഥലത്ത് പുകവലിച്ചതിനു ഒരു സ്വദേശിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോമ്പുകാലത്ത് പൊതുസ്ഥലത്തു വെച്ച് ഭക്ഷണം  കഴിക്കുന്നത് 100 കുവൈറ്റ് ദിനാർ പിഴയോ ഒരുമാസം തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരക്കാരെ കണ്ടെത്താനായി കർശന നിരീക്ഷണവും അധികൃതർ നടത്തി വരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x