Currency

കുവൈത്തില്‍ സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറാന്‍ അവസരം

സ്വന്തം ലേഖകന്‍Wednesday, April 24, 2019 4:26 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും പിന്നീട് ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്ക് മാറുകയും ചെയ്തവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കും. ഇവര്‍ക്ക് വീണ്ടും സ്വകാര്യ മേഖലയിലേക്ക് തങ്ങളുടെ ഇഖാമ മാറ്റാനാണ് അനുവാദമുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിസയില്‍ കുവൈത്തില്‍ എത്തിയവര്‍ക്ക് മാത്രമാണ് ഇതിന് അവസരം.

എന്നാല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്കുള്ള വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറാനാവില്ല. ഇവര്‍ക്ക് ചെറുകിട-ഇടത്തരം മേഖലയിലെ തന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x