
റിയാദ്: സൗദിയില്‍ മരുന്നുകളെക്കുറിച്ച് പരസ്യം ചെയ്യുന്ന മേഖലയില്‍നിന്നു വിദേശികളെ പൂര്‍ണമായും വിലക്കി. സൗദി ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റിയാണ് ഈ മേഖല സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തിയത്. മരുന്നുകളെക്കുറിച്ചു പരസ്യം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന മുഴുവന്‍ മേഖലയില്‍നിന്നും ഇതോടെ വിദേശികള്‍ ഒഴിവാക്കപ്പെടും.
ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റിയുടെ കീഴിയിലുള്ള വിവിധ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്നോണം മരുന്ന് പരസ്യമേഖലയില്‍നിന്നു വിദേശികളെ ഒഴിവാക്കിയത്. പതിനാലുവര്‍ഷം മുന്‍പുതന്നെ ഇത്തരത്തിലൊരു നിയമംകൊണ്ട് വന്നിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. ഈ മേഖലയില്‍ ലൈസന്‍സുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ഇത്തരത്തിലുള്ള സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രം ആരോഗ്യമന്ത്രിക്ക് ഇളവ് ചെയ്തു കൊടുക്കാവുന്നതാണെന്നും പതിനാലു വര്‍ഷം മുന്‍പ് അംഗീകരിച്ച ഫാര്‍മസ്യൂട്ടിക്കല്‍ നിയമത്തിലെ പതിനൊന്നാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഈ നിയമം കര്‍ശനമായി തുടരാനാണ് പുതിയ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.