Currency

60 വയസ് കഴിഞ്ഞ വിദേശികളെ പിരിച്ചുവിടല്‍ കുവൈത്തില്‍ ഉടന്‍ നടപ്പാക്കിയേക്കും

സ്വന്തം ലേഖകന്‍Tuesday, February 7, 2017 12:36 pm

സ്വദേശി യുവാക്കള്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ അവസരങ്ങള്‍ ഉണ്ടായിട്ടുവേണം ഇവര്‍ക്ക് ജോലി നല്‍കാന്‍ എന്നതിനാലാണ് പിരിച്ചുവിടല്‍ പദ്ധതി ഉടന്‍ നടപ്പാക്കാനൊരുങ്ങുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പിരിച്ചുവിടുന്ന പദ്ധതി ഉടന്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വദേശി യുവാക്കള്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ അവസരങ്ങള്‍ ഉണ്ടായിട്ടുവേണം ഇവര്‍ക്ക് ജോലി നല്‍കാന്‍ എന്നതിനാലാണ് പിരിച്ചുവിടല്‍ പദ്ധതി ഉടന്‍ നടപ്പാക്കാനൊരുങ്ങുന്നത്. 20,000 സ്വദേശി യുവാക്കളാണ് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതോടെ തുടക്കത്തില്‍ അസിസ്റ്റന്റ് തസ്തികയിലുള്ളവരെയായിരിക്കും പിരിച്ചുവിടുക. എല്ലാ രാജ്യക്കാര്‍ക്കും നിയമം ബാധകമായിരിക്കും. അതേസമയം, 60 വയസ് കഴിഞ്ഞ സ്വദേശികളെ പിരിച്ചുവിടില്ല. നിയമത്തിന്റെ പരിധിയില്‍വരുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനോ സ്വകാര്യമേഖലയില്‍ അനുയോജ്യമായ മറ്റു തൊഴില്‍ അന്വേഷിക്കാനോ സാവകാശം നല്‍കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x