Currency

കുവൈറ്റിൽ ഇനിമുതൽ ബാങ്ക് വായ്പ എടുക്കുന്നവർ പണം ചിലവഴിക്കുന്നതിന്റെ രസീത് ഹാജരാക്കണം

സ്വന്തം ലേഖകൻWednesday, September 28, 2016 10:47 am

വായ്പയെടുത്ത തുക എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നു വിദേശികൾ അടക്കമുള്ളവർക്ക് കൃത്യമായി രേഖമൂലം ബാങ്കിനെ ബോധിപ്പിക്കേണ്ടി വരും.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നവർ ഇനിമുതൽ വായ്പയെടുത്ത പണം ചിലവഴിക്കുന്നതിന്റെ രസീതുകൾ ബാങ്കിൽ ഹാജരാക്കണം. ഇതോടെ വായ്പയെടുത്ത തുക എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നു വിദേശികൾ അടക്കമുള്ളവർക്ക് കൃത്യമായി രേഖമൂലം ബാങ്കിനെ ബോധിപ്പിക്കേണ്ടി വരും.

ഒക്റ്റോബർ മുതൽ ഈ സംവിധാനം നിലവിൽ വരും. ഒരു പ്രദേശിക അറബ് പത്രമാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ രസീതുകൾ ഹാജരാക്കാത്ത, വായ്പയെടുത്തവർക്കെതിരെ ബാങ്കുകൾ നിയമനടപടി കൈക്കൊള്ളുന്നതാണ്. ഇത്തരക്കാരെ ക്രെഡിറ്റ് ഇൻഫർമേഷൻ നെറ്റ്വർക്ക് (സി-നെറ്റ്) കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x