
അബുദാബി: വിവിധ എമിറേറ്റുകളില്‍ പോയി തിരിച്ചെത്തി അബുദാബിയില്‍ തുടരുന്നവര്‍ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ 5000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴ. നിസാര ലാഭം നോക്കി കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചവര്‍ക്കാണ് വന്‍തുക പിഴ നല്‍കേണ്ടിവന്നത്.
കോവിഡ് നെഗറ്റീവ് ഫലവുമായി റോഡ് മാര്‍ഗം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ എമിറേറ്റില്‍ 6 ദിവസം തങ്ങിയാല്‍ ആറാം ദിവസം വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിയമം. അതിര്‍ത്തി കടക്കുന്നവരെക്കുറിച്ചുള്ള വിവരം സര്‍ക്കാരിന് കൃത്യമായി ലഭിക്കും. നിശ്ചിത ദിവസം അതിര്‍ത്തി കടന്നതായും ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തണമെന്നുമുള്ള അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും.
നിശ്ചിത ദിവസം കഴിഞ്ഞിട്ടും പരിശോധന നടത്താത്തവര്‍ക്ക് പിഴ സംബന്ധിച്ച അറിയിപ്പും എസ്എംഎസില്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്. അബുദാബിയിലുള്ള ടാക്സി ഡ്രൈവര്‍മാരും മറ്റ് എമിറേറ്റുകളില്‍ പോയി മടങ്ങിവന്നാല്‍ ആറാം ദിവസം കോവിഡ് പരിശോധിക്കണമെന്നും ബന്ധപ്പെട്ട കമ്പനികള്‍ ഓര്‍മിപ്പിച്ചു.
എമിറേറ്റ്സ് ഐഡി, സിം കാര്‍ഡ് എന്നിവ വഴി വ്യക്തിയുടെ യാത്രാ വിവരങ്ങള്‍ കൃത്യമായി അറിയാനാകും. ഒരിക്കലെങ്കിലും കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ അല്‍ഹൊസന്‍ മൊബൈല്‍ ആപ്പിലും ലഭ്യമാണ്. രണ്ടാമതൊരു ടെസ്റ്റ് നടത്തിയാല്‍ ആപ്പിലൂടെ അറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.