ഫെയ്സ്ബുക്ക് സ്വന്തം ബ്ലോഗിലൂടെയാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. എന്നാല്‍ ഈ സൗകര്യം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാവണമെങ്കില്‍ പുതിയ അപ്ഡേഷന് ഇന്‍സ്റ്റാള്‍ ചെയ്യണം. വെബ്ബ്കാമിലൂടെയാണ് ലൈവ് സ്ട്രീമിംഗ് നടത്താന്‍ സാധിക്കുക.
ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക് ലൈവ് ഇനി മുതല്‍ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും സാധ്യമാവും. നേരത്തെ ഫെയ്സ്ബുക്ക് ലൈവ് സ്ട്രീമിംഗ് സൗകര്യം സ്മാര്‍ട്ഫോണുകളില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തി ഒരു വര്‍ഷം പിന്നിടുന്ന അവസരത്തിലാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ഈ സൗകര്യം നടപ്പിലാക്കുന്നത്.
ഫെയ്സ്ബുക്ക് സ്വന്തം ബ്ലോഗിലൂടെയാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. എന്നാല്‍ ഈ സൗകര്യം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാവണമെങ്കില്‍ പുതിയ അപ്ഡേഷന് ഇന്‍സ്റ്റാള്‍ ചെയ്യണം. വെബ്ബ്കാമിലൂടെയാണ് ലൈവ് സ്ട്രീമിംഗ് നടത്താന്‍ സാധിക്കുക. മറ്റ് സോഫ്റ്റ്വെയറുകള് ഉപയോഗിച്ചാലും ലൈവ് സ്ട്രീമിംഗിനുള്ള സൗകര്യം സാധ്യമാകും. നേരത്തെ പ്രമുഖരായവര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും മാത്രമായി ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ സ്ട്രീമിംഗ് പരിമിതപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണമാണ് ഒഴിവാക്കി എല്ലാ ഉപഭോക്താക്കള്‍ക്കും സ്ട്രീമിംഗ് സൗകര്യം അനുവദിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.