ലൈസന്‍സില്ലാതെ അഞ്ച് വര്‍ഷത്തോളമായി ചികിത്സ നടത്തി വന്ന പ്രവാസി വ്യാജ ഡോക്ടറെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നത് കണ്ട പൊലിസ് സംശയത്തെ തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ അഞ്ച് വര്‍ഷത്തോളമായി ചികിത്സ നടത്തി വന്ന പ്രവാസി വ്യാജ ഡോക്ടറെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നത് കണ്ട പൊലിസ് സംശയത്തെ തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഖൈത്താനിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇയാള്‍ ലൈസന്‍സ് ഇല്ലാതെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി താന്‍ അപ്പാര്‍ട്ട്മെന്റില്‍ രോഗികളെ ചികിത്സിക്കാറുണ്ടെന്നും പാര്‍പ്പിട നിയമലംഘകരായ പ്രവാസികളെയാണ് താന്‍ ചികിത്സിക്കുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അബോര്‍ഷനു വേണ്ടി സ്തീകള്‍ക്ക് ഗുളികകള്‍ 50 കെഡി വിലയില്‍ വില്‍ക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.