ദിനംപ്രതി നൂറുകണക്കിന് വ്യാജസന്ദേശങ്ങൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിനു ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിൽ വ്യാജ സന്ദേശം അയക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്. ജന. സുലൈമാന്‍ അല്‍ ഫഹദ് അറിയിച്ചു.
കുവൈറ്റ് സിറ്റി: ദിനംപ്രതി നൂറുകണക്കിന് വ്യാജസന്ദേശങ്ങൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിനു ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിൽ വ്യാജ സന്ദേശം അയക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്. ജന. സുലൈമാന്‍ അല്‍ ഫഹദ് അറിയിച്ചു.
വ്യാജസന്ദേശങ്ങളും റിപ്പോർട്ടുകളും പൊലീസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനു തടസ്സമാകുന്നു. സുരക്ഷയ്ക്കു ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വദേശികളോ-വിദേശികളോ ആരായിരുന്നാലും മന്ത്രാലയം വിട്ടുവീഴ്ചയ്ക്കു തയാറല്ല. പ്രതിദിനം 850 ഓളം പരാതി ഇനത്തിലുള്ള സേന്ദശങ്ങളാണ് മന്ത്രാലയത്തിനു ലഭിക്കുന്നത്. ഇവയില്‍ ചിലത് തെറ്റും വ്യാജവുമാണ് – അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.