
ദോഹ: ഖത്തര്‍ പ്രവാസികകള്‍ക്ക് തങ്ങളുടെ കുടുംബത്തെ സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് കൊണ്ടുവരാന്‍ ഓണ്‍ലൈന്‍ വിസ സംവിധാനം ആരംഭിച്ചു. ഒരു മാസത്തേക്ക് അനുവദിക്കുന്ന വിസ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ആറു മാസത്തേക്കു കൂടി നീട്ടാവുന്നതാണ്.
പുതിയ സംവിധാനപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, മെട്രാഷ്2 ആപ്ലിക്കേഷന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. വിസ അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ വെബ്സൈറ്റിലും, മെട്രാഷിലും നിര്‍ദ്ദിഷ്ട ബോക്സുകളില്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം.
ഫാമിലി വിസിറ്റ് വിസ അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ്:
1. നിങ്ങള്‍ക്ക് വാലിഡ് ആയ ഖത്തര്‍ ഐഡിയും പാസ്പോര്‍ട്ടും ഉണ്ടായിരിക്കണം.
2. സന്ദര്‍ശന വിസക്ക് അപേക്ഷിക്കുന്ന നിങ്ങളുടെ പങ്കാളിയുടെയോ അല്ലെങ്കില്‍ ബന്ധുവിന്റെയോ പാസ്പോര്‍ട്ടിന്റെ ഒരു ഫോട്ടോകോപ്പി ഉണ്ടായിരിക്കണം.
3. നിങ്ങളുടെ കമ്പനിയില്‍ നിന്നുമുള്ള പ്രൊഫഷനും, ശമ്പളവും വ്യക്തമാക്കുന്ന (NOC) ലെറ്റര്‍. (ശമ്പളം 6000 റിയാലോ അതില്‍ കൂടുതലോ ആയിരിക്കണം)
4. നിങ്ങളുടെ പേരില്‍ ബലദിയ സാക്ഷ്യപ്പെടുത്തിയ ഒരു വാടക കരാര്‍ ഉണ്ടായിരിക്കണം.
5. ഭാര്യയുടെ വിസ അപേക്ഷിക്കുന്നതിന് അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കുട്ടികള്‍ക്ക് അറ്റസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഉണ്ടായിരിക്കണം. മറ്റു ബന്ധുക്കള്‍ക്ക് അപേക്ഷനുമായി ബന്ധം തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം.
(സര്‍ട്ടിഫികറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായി നിങ്ങളുടെ ഒറിജിനല്‍ രേഖകള്‍ ഇന്ത്യയിലെ ഖത്തര്‍ എംബസില്‍ അയച്ചു അറ്റസ്റ്റ് ചെയ്യേണ്ടതാണ്. ഇതിനായി ഒരു ഏജന്‍സി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. 10 ദിവസത്തിനുള്ളില്‍ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫികറ്റുകള്‍ തിരികെ ലഭിക്കുന്നതാണ്.)
6. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്ത നിങ്ങളുടെ തൊഴില്‍ കരാറിന്റെ (ഹമയീൗൃ രീിൃേമര)േ പകര്‍പ്പ് ഉണ്ടായിരിക്കണം.
7. ഫാമിലി വിസിറ്റ് വിസ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിക്കുക. (ഒരു ടൈപ്പിംഗ് സെനറ്റ്റില് നിന്നും അപേക്ഷ തയ്യാറാക്കാവുന്നതാണ്)
അപേക്ഷയും ആവശ്യമായ രേഖകളും തയ്യാറാക്കി വിസ സേവന കേന്ദ്രത്തിലോ, ഓണ്‍ലൈന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വിസ ലഭിച്ചു കഴിഞ്ഞാല്‍ ഖത്തറില്‍ എത്തിയതിനു ശേഷം 72 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാല്‍ ഫാമിലി വിസിറ്റ് വിസ 6 മാസത്തേക്കുകൂടി നീട്ടാവുന്നതാണ്. വിസക്ക് ഒരു മാസത്തേക്ക് ഒരാള്‍ക്ക് 200 ഖത്തര്‍ റിയാലാണ് ചാര്‍ജ്. ഓരോ മാസവും 200 ഖത്തര്‍ റിയല്‍ അടച്ചു വിസ മെട്രാഷ് വഴി പുതുക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.