Currency

ഇ-മെയില്‍ വിവാദകേസ്: ഹിലരിക്ക് എഫ്ബിഐയുടെ ക്ലീന്‍ ചിറ്റ്

സ്വന്തം ലേഖകൻMonday, November 7, 2016 9:12 am

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ഇ-മെയില്‍ വിവാദ കേസില്‍ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ക്ലീൻ ചിറ്റ് നൽകി.

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ഇ-മെയില്‍ വിവാദ കേസില്‍ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ക്ലീൻ ചിറ്റ് നൽകി. പുനപരിശോധിച്ച ഇ മെയിലുകളില്‍ കുറ്റകരമായി ഒന്നുമില്ലെന്ന് എഫ്ബിഐ വ്യക്തമാക്കി. നേരത്തെ കണ്ടെത്തിയതിൽ കൂടുതലായൊന്നും കണ്ടെത്താനായില്ലെന്നും എഫ്ബിഐ അറിയിച്ചു. നേരത്തെ ഇ-മെയിൽ വിവാദത്തില്‍ ഹിലരി അമേരിക്കന്‍ ജനതയോട് മാപ്പുചോദിച്ചിരുന്നു.

തെരെഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ എഫ്ബിഐയുടെ റിപ്പോർട്ട് ഹിലരിയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഹിലാരി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-13 കാലഘട്ടത്തില്‍ ഔദ്യോഗികവിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ, ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിച്ചതില്‍ കുറ്റകരമായി യാതൊന്നും ഇല്ലെന്നാണിപ്പോൾ എഫ്ബിഐ ഡയറക്ടര്‍ യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x