2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. കാലപരിധി നീട്ടണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും കാലാവധി നീട്ടാനുള്ള പദ്ധതിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. കാലപരിധി നീട്ടണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും കാലാവധി നീട്ടാനുള്ള പദ്ധതിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുകോടിയിലധികം പേര് ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തു.
http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. വെബ്സൈറ്റിനു തകരാറുണ്ടെന്നു പരാതി ലഭിച്ചിരുന്നു. എന്നാല്‍ വെബ്സൈറ്റില്‍ കാതലായ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സാങ്കേതികമായ ചില കാരണങ്ങളാല്‍ ചില അവസരങ്ങളില്‍ സൈറ്റ് ലഭ്യമാകാതിരിന്നുവെങ്കിലും ഇത് പെട്ടെന്ന് പരിഹരിക്കപ്പെട്ടതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ ഒന്‍പതിനും ഡിസംബര്‍ 30നും മധ്യേ നടത്തിയ നിക്ഷേപത്തെക്കുറിച്ചു വിവരം നല്കാന് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.