Currency

അഭയാർത്ഥികളെ പങ്കുവെക്കാനുള്ള യൂറോപ്യൻ യൂണിയൻ നിലപാടിനെതിരെ ഓസ്ട്രിയ

സ്വന്തം ലേഖകൻMonday, October 3, 2016 11:08 am

ഇത് യാഥാര്‍ത്ഥ്യബോധമില്ലാത്തതായ നിലപാടാണെന്ന് ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. യൂറോപ്യൻ യൂണിയനിൽ അംഗമായ പല രാജ്യങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വിയന്ന: അഭയാർത്ഥികളെ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങൾക്കിടയിൽ പങ്കുവെക്കാനുള്ള യൂറോപ്യൻ യൂണിയൻ നിലപാടിനെതിരെ ഓസ്ട്രിയ. ഇത് യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടാണെന്ന് ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. യൂറോപ്യൻ യൂണിയനിൽ അംഗമായ പല രാജ്യങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

160,000 അഭയാർത്ഥികളെ അംഗരാജ്യങ്ങൾക്ക് പങ്കിട്ട് നൽകാനുള്ള നില്പാടിൽ നിന്നും യൂറോപ്യൻ യൂണിയൻ പിന്മാറണമെന്നും വിദേശകാര്യമന്ത്രി സെബാസ്റ്റ്യൻ കുർസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അംഗരാജ്യങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പ് യൂറോപ്യൻ യൂണിയൻ ശിഥിലമാകാൻ വരെ കാരണമാകുമെന്നും, മറ്റൊന്ന് പല അഭയാർത്ഥികളും ചില രാജ്യങ്ങളിൽ പോകാൻ താല്പര്യപ്പെടുന്നവർ ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x