വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വാങ്ങുന്ന അടിസ്ഥാന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തി ണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാനാണ് ബന്ധപ്പെട്ട സമിതിക്ക് നിര്‍ദേശം നൽകുകയെന്ന് ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമാദ അറിയിച്ചു.
കുവൈറ്റ് സിറ്റി: പൊതുമേഖല ജീവനക്കാരുടെ ശമ്പളത്തെയും മറ്റു ആനുകൂല്യങ്ങളെയും കുറിച്ച് പഠിക്കാൻ കുവൈറ്റ് ധനകാര്യമന്ത്രാലയം സമിതിയെ നിയോഗിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വാങ്ങുന്ന അടിസ്ഥാന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തി ണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാനാണ് ബന്ധപ്പെട്ട സമിതിക്ക് നിര്‍ദേശം നൽകുകയെന്ന് ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമാദ അറിയിച്ചു.
ഒരേ തസ്തികയില്‍ ജോലിചെയ്യുന്ന ആളുകള്‍ക്ക് വ്യത്യസ്ഥ വേതനവും ആനുകൂല്യവും നൽകുന്നത് നിർത്തലാക്കും. അനധികൃത വഴിയില്‍ ആനുകൂല്യം പറ്റുന്നവരെ കണ്ടെത്തും. നേരത്തെ പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ വലിയ അന്തരങ്ങൾ ധനകാര്യമന്ത്രാലയം കണ്ടെത്തിയിരുന്നു. ഒരേ യോഗ്യതയും തസ്തികയുമുള്ള ചില വകുപ്പുകളിലെ ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളം വാങ്ങുമ്പോള്‍ മറ്റു ചില വകുപ്പുകളില്‍ ആപേക്ഷികമായി കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണു ഉള്ളതെന്നും ഇക്കാര്യത്തിൽ നീതി നടപ്പിലാക്കുകയാണു ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.