Currency

കാലപരിധി കഴിഞ്ഞ വാഹന ഇന്‍ഷുറന്‍സിന് പ്രതിദിനം രണ്ടുദീനാര്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, April 25, 2017 11:43 am

ഡ്രൈവിങ് ലൈസന്‍സ്, വാഹന ദഫ്തര്‍ എന്നിവ ഇഷ്യൂ ചെയ്യുക, പുതുക്കുക, നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നിര്‍മാണം തുടങ്ങിയ ഗതാഗത സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ആലോചനയിലുണ്ട്.

കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും മറ്റ് ഫീസും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ നീക്കം. ഇന്‍ഷുറന്‍സ് കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ദിനംപ്രതി രണ്ട് ദീനാര്‍ വീതം പിഴ ചുമത്താനാണ് നീക്കം. പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡ്രൈവിങ് ലൈസന്‍സ്, വാഹന ദഫ്തര്‍ എന്നിവ ഇഷ്യൂ ചെയ്യുക, പുതുക്കുക, നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നിര്‍മാണം തുടങ്ങിയ ഗതാഗത സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ആലോചനയിലുണ്ട്. ഒരാളുടെ പേരിലുള്ള പെര്‍മിറ്റ് മറ്റൊരാളിലേക്ക് മാറ്റുക, വില്‍ക്കുക തുടങ്ങിയ സേവനങ്ങള്‍ക്കും 25 ശതമാനം മുതല്‍ 100 ശതമാനംവരെ വര്‍ധന ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ 1,15,000 വാഹനങ്ങള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പിഴ വര്‍ധിപ്പിച്ചാല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഫീസുകള്‍ കൃത്യമായി അടക്കാന്‍ വാഹനയുടമകള്‍ മുന്നോട്ട് വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

രാജ്യത്തെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം വാഹനങ്ങളാണ് ഓടുന്നത്. രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണവും ഇതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x