Currency

തീര്‍ഥാടകര്‍ക്ക് മോശം സേവനം; സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി സൗദി

സ്വന്തം ലേഖകന്‍Friday, June 7, 2019 12:48 pm

റിയാദ്: ഉംറക്കെത്തിയവര്‍ക്ക് മോശം സേവനം നല്‍കിയ വിവിധ ഉംറ കമ്പനികള്‍ക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വന്‍തുക പിഴ ചുമത്തി. ഉംറക്കായെത്തിയ തീര്‍ഥാടകര്‍ക്ക് കൃത്യ സമയത്ത് സേവനം നല്‍കിയില്ലെന്ന പരാതിയിലാണ് നടപടി. താമസം, യാത്ര എന്നിവ വൈകിപ്പിച്ച സ്ഥാപനങ്ങള്‍ക്കും പിഴ ലഭിച്ചു.

തീര്‍ഥാടകരില്‍ നിന്ന് ഈടാക്കിയ തുകയുടെ ഇരുപത്തഞ്ച് ശതമാനമാണ് പിഴയിട്ടത്. ഒരാഴ്ചത്തെ സമയമാണ് ഇതിന് അനുവദിച്ചത്. വൈകിയാല്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കും. സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയമാണ് സേവനം വൈകിപ്പിച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കായിത്.

രാജ്യത്തെ ഉംറ-ഹജ്ജ് കമ്പനികള്‍ക്ക് സേവനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നത് ഗുരുതര പിഴവായാണ് മന്ത്രാലയം കണക്കാകുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x