Currency

സൗദിയില്‍ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ ആലോചന

സ്വന്തം ലേഖകന്‍Friday, June 22, 2018 1:07 pm

ജിദ്ദ: സൗദി അറേബ്യയില്‍ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ ആലോചന. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചക്കെടുക്കും. ഹോട്ടലുകളില്‍ നിന്നും മറ്റ് ഭക്ഷണവേദികളില്‍ നിന്നും ഭക്ഷണം ബാക്കിവെച്ച് പോകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ബില്‍ തുകയുടെ 20 ശതമാനം വരെ പിഴ ഈടാക്കാനാണ് ശിപാര്‍ശ.

പാര്‍ട്ടികള്‍, ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ ഭക്ഷണം പാഴാക്കിയാല്‍ സ്ഥാപനങ്ങള്‍ക്കോ ഉടമകള്‍ക്കോ 15 ശതമാനം പിഴ ലഭിക്കും. ബാക്കിയാകുന്ന ഭക്ഷണം കൊണ്ടുപോകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയില്‍ ഇളവ് നല്‍കും. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ മുന്നിലാണ് സൗദി അറേബ്യ. രാജ്യത്ത് പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x