Currency

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 500 റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Friday, November 16, 2018 12:58 pm

റിയാദ്: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 150 മുതല്‍ 500 റിയാല്‍വരെ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം മേധാവി ലെഫ്. കേണല്‍ തലാല്‍ അല്‍ശഹ്ലൂബ് അറിയിച്ചു. എംബിസി ചാനല്‍ നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് ലെഫ്. കേണല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് ആദ്യഘട്ടം നടപ്പിലാക്കുക. ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരീക്ഷിച്ച് ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങുകയാണ്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം നടപടികള്‍ കര്‍ശനമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x