
റിയാദ്: സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കി. രാജ്യത്തെ താമസ രേഖ പുതുക്കുന്നതിനും സ്‌കൂള്‍ പ്രവേശനത്തിനും ഇനി മുതല്‍ വിരല്‍ അടയാളം നിര്‍ബന്ധമായിരിക്കും. സൗദിയില്‍ കഴിയുന്ന വിദേശി കുടുംബങ്ങളുടെ കുട്ടികള്‍ക്കാണ് നിയമം ബാധകമാകുക.
ഇത് സംബന്ധിച്ച ഉത്തരവ് സൗദി പാസ്പോര്‍ട്ട് വിഭാഗമാണ് പുറത്ത് വിട്ടത്. രാജ്യത്തെ താമസ രേഖ പുതുക്കുന്നതിനും എക്സിറ്റ് റീ എന്‍ട്രി നേടുന്നതിനും വിരലടയാളം നിര്‍ബന്ധമാണ്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനും ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലേക്ക് മാറുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി. ആറു വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തുന്നതിന് തൊട്ടടുത്ത ജവാസാത്ത് ഓഫീസില്‍ എത്തിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.