സൗദിയിൽ ബലി പെരുന്നാള്‍ ഈ മാസം 12 തിങ്കളാഴ്ച ആഘോഷിക്കുമെന്ന് സൗദി ഉന്നത ജ്യുഡീഷ്യൽ കൗൺസിൽ അറിയിച്ചു. സെപ്തംബർ 11 ഞായറാഴ്ചയായിരിക്കും അറഫാ ദിനം.
റിയാദ്: സൗദിയിൽ ബലി പെരുന്നാള്‍ സെപ്തംബർ 12 തിങ്കളാഴ്ച ആഘോഷിക്കുമെന്ന് സൗദി ഉന്നത ജ്യുഡീഷ്യൽ കൗൺസിൽ അറിയിച്ചു. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് 12ന് ആഘോഷിക്കാന്‍ തീരുമാനിച്ചത്.
11 ഞായറാഴ്ചയായിരിക്കും അറഫാ ദിനം. ഹജ്ജ് ചടങ്ങുകള്‍ക്ക് സെപ്റ്റംബര്‍ 10 ദുല്‍ഹജ്ജ് എട്ടിന് തുടക്കം കുറിക്കുമെന്നും സെപ്റ്റംബര്‍ 15 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കുമെന്നും സൗദി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.