Currency

ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Sunday, May 5, 2019 5:29 pm
first

അബൂദബി: ശനിയാഴ്ച്ച മാസപിറവി കാണാത്തതിനാല്‍ ഗള്‍ഫില്‍ തിങ്കളാഴ്ച്ച റമദാന്‍. ഇന്ന് ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചു. ചന്ദ്രനെ ആസ്പദമാക്കിയാണ് മുസ്‌ലിം ലോകം മാസം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത രാജ്യങ്ങളില്‍ മാറ്റം വരാറുണ്ട്.

റമദാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുകയെന്നത് ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്. ലോക മുസ്‌ലിംങ്ങള്‍ ഈയൊരു മാസക്കാലം വ്രതം അനുഷ്ഠിക്കും. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍ എന്നതാണ് ഈ മാസത്തിന്റെ സവിശേഷത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x