Currency

ആദ്യ ദോഹ ‘ട്രെയ്തലോണ്‍’ അടുത്തമാസം 20ന് മിയ പാര്‍ക്കില്‍

സ്വന്തം ലേഖകന്‍Sunday, December 25, 2016 8:40 am

ഖത്തര്‍ സൈക്ലിങ് ഫെഡറേഷന്‍ (ക്യു.സി.എഫ്), പ്രാദേശിക കായിക വിപണന ഏജന്‍സി തസാമ എന്നിവയുടെ സഹകരണത്തോടെയാണ് ട്രിക് ക്ലബ്ബ് ദോഹയാണ് പരിപാടിയുടെ സംഘാടകര്‍. ഖത്തര്‍ ഉള്‍പ്പെടെ മേഖലയില്‍ വളരെ വേഗത്തില്‍ സജീവമായി കൊണ്ടിരിക്കുന്ന കായിക ഇനമാണ് ട്രെയ്തലോണ്‍ എന്നും അദ്ദേഹം പറഞ്ഞു.

ദോഹ: ആദ്യ ദോഹ ‘ട്രെയ്തലോണ്‍’ അടുത്തമാസം 20ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ) പാര്‍ക്കില്‍ നടക്കുമെന്ന് ക്യു.സി.എഫ് പ്രസിഡന്റ് ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഥാനി പറഞ്ഞു. ഖത്തര്‍ സൈക്ലിങ് ഫെഡറേഷന്‍ (ക്യു.സി.എഫ്), പ്രാദേശിക കായിക വിപണന ഏജന്‍സി തസാമ എന്നിവയുടെ സഹകരണത്തോടെയാണ് ട്രിക് ക്ലബ്ബ് ദോഹയാണ് പരിപാടിയുടെ സംഘാടകര്‍. ഖത്തര്‍ ഉള്‍പ്പെടെ മേഖലയില്‍ വളരെ വേഗത്തില്‍ സജീവമായി കൊണ്ടിരിക്കുന്ന കായിക ഇനമാണ് ട്രെയ്തലോണ്‍ എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രെയ്‌ലതോണില്‍ പങ്കെടുക്കാം. 1,500 മീറ്റര്‍ നീന്തലും 40 കിലോ മീറ്റര്‍ ബൈക്ക് സവാരിയും കഴിഞ്ഞ് പത്ത് കിലോമീറ്റര്‍ ഓട്ടത്തിലൂടെയാണ് ഇത് അവസാനിക്കുന്നത്. അര കിലോമീറ്റര്‍ അതിവേഗ ഓട്ട മത്സരവുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ആദ്യ ദോഹ ‘ട്രെയ്തലോണ്‍’ അടുത്തമാസം 20ന് മിയ പാര്‍ക്കില്‍”

  1. This article will help the internet visitors for building up new blog or even a blog from start to end.

Comments are closed.

Top
x