നിരോധനം നിലവിൽ വരുന്നതോടെ 400ഓളം തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കും.
മനാമ: ബുധനാഴ്ച മുതൽ ആറുമാസത്തേക്ക് ബഹ്റൈനിൽ ചെമ്മീൻ പിടുത്തത്തിന് നിരോധനം. നിരോധനം നിലവിൽ വരുന്നതോടെ ചെമ്മീൻ പിടുത്തതിന് മാത്രം ലൈസൻസ് ഉള്ളതിനാൽ കടലിൽ പോകുവനോ, മറ്റു കടൽ മത്സ്യങ്ങളെയൊന്നും പിടിക്കുവാനോ സാധിക്കാത്ത, 400ഓളം തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കും.
മാർച്ച് 15 മുതൽ ആറു മാസത്തേക്ക് ചെമ്മീൻ പിടുത്തം നിരോധിക്കാനാണ് വർക്സ്, മിനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രി എസ്സാം ഖലാഫിന്റെ തീരുമാനം.
അതേസമയം നിരവധി മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും നിലനില്പിനെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഇടപെട്ട് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്ന് ബഹ്‌റൈൻ ഫിഷർമെൻ സൊസൈറ്റി (ബിഎഫ്എസ്), സിത്ര ഫിഷർമെൻ സൊസൈറ്റി (എസ്എഫ്എസ്) എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.