Currency

കുവൈത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ മത്സ്യ ബന്ധന വിലക്ക്

സ്വന്തം ലേഖകന്‍Wednesday, May 8, 2019 12:26 pm

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സമുദ്ര പരിധിയില്‍ നിന്ന് ആവോലി മത്സ്യത്തെ പിടിക്കുന്നതിനുള്ള വിലക്ക് ജൂണ്‍ ഒന്നിന്നു നിലവില്‍ വരും. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്.

കുവൈത്ത് കാര്‍ഷിക- മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിലക്ക് പ്രാബല്യത്തിലാവുന്നതോടെ ഷാര്‍ഖ് ഉള്‍പ്പെടെ മത്സ്യ മാര്‍ക്കറ്റുകളില്‍ തദ്ദേശീയ ആവോലിയുടെ സാന്നിധ്യം ഇല്ലാതാവും.

അതേസമയം, വിദേശ രാജ്യങ്ങളില്‍നിന്നുള്ള ആവോലി വിപണനത്തിന് വിലക്ക് ബാധകമല്ല. രാജ്യത്തെ മീന്‍ പിടുത്തക്കാര്‍ പ്രജനന കാലത്തെ മത്സ്യബന്ധന വിലക്ക് നിര്‍ദേശം അനുസരിക്കുന്നുണ്ടെങ്കിലും അയല്‍ രാജ്യക്കാര്‍ സമുദ്ര പരിധി ലംഘിച്ച് നിയമവരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതായാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x