
റിയാദ്: സൗദിയില്‍ മത്സ്യ വിപണന മേഖലയില്‍ സ്വദേശിവല്‍കരണത്തിന് തുടക്കമാകുന്നു. ഇതിന് മുന്നോടിയായി രാജ്യ വ്യാപകമായി ‘സമക്’ എന്ന പേരില്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഫിഷറീസ് മന്ത്രാലയത്തിനു കീഴില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ സ്വദേശി തൊഴിലാളികളെ മാത്രമായിരിക്കും നിയമിക്കുക. നിലവില്‍ രാജ്യത്തെ മത്സ്യ വിപണന മേഖലയില്‍ 90 ശതമാനവും വിദേശികള്‍ ആണ്. പുതിയ തീരുമാനം മലയാളികളെയും ക്രമേണ നേരിട്ട് ബാധിക്കും.
ദേശീയ പരിവര്‍ത്തിന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. മത്സ്യ വിപണന മേഖലയില്‍ സ്വദേശിവല്‍ക്കയരണം ശക്തമാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ഈ വര്‍ഷം അവസാനത്തോടെ ‘സമക്’ എന്ന പേരില്‍ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങും. സൗദിയിലെ പ്രാധാന മത്സ്യ വിപണന കേന്ദ്രം കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ ഭൂരിഭാഗവും മലയാളികളുടെ കയ്യിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.