Currency

കുവൈത്ത് വിസനിയന്ത്രണമേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Saturday, February 4, 2017 7:00 am

കുവൈത്തില്‍ 2011 മുതല്‍ സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നു. ഈ നിയന്ത്രണത്തെ ട്രംപ് നടപ്പാക്കിയ മുസ്ലിം കുടിയേറ്റ നിരോധവുമായി ചേര്‍ത്തുവെച്ചാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കുവൈത്ത് സിറ്റി: അരേിക്ക മുസ്ലിം രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തയതിന് പിന്നാലെ അഞ്ച് മുസ്ലിം രാജ്യങ്ങള്‍ക്ക് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാ ജനകമെന്ന് റിപ്പോര്‍ട്ട്. കുവൈത്തില്‍ 2011 മുതല്‍ സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നു. ഈ നിയന്ത്രണത്തെ ട്രംപ് നടപ്പാക്കിയ മുസ്ലിം കുടിയേറ്റ നിരോധവുമായി ചേര്‍ത്തുവെച്ചാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട കുവൈത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

യെമന്‍ പൗരന്മാര്‍ക്കും കുവൈത്തില്‍ വിസ നിര്‍ത്തലാക്കിയിരുന്നു. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് വിലക്കിന് കാരണമെന്ന് കുവൈത്ത് വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ പ്രത്യേക സാഹചര്യങ്ങളില്‍ വിസ അനുവദിക്കുന്നുമുണ്ട്. അതേസമയം പാകിസ്താന്‍, ഇറാഖ് എന്നീ രാജ്യക്കാര്‍ക്കു ഇടക്കാലത്തു നിയന്ത്രങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x