സിഞ്ചിൽ ഇന്ത്യൻ കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും 3000 ഡോളറും 600 ഗ്രാം സ്വര്‍ണവും മോഷ്ടിക്കപ്പെട്ടു. ബെഡ്‌റൂമില്‍ സൂക്ഷിച്ച ലോക്കറടക്കം മോഷ്ടാക്കൾ കൊണ്ട് പോകുകയായിരുന്നു.
മനാമ: സിഞ്ചിൽ ഇന്ത്യൻ കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും 3000 ഡോളറും 600 ഗ്രാം സ്വര്‍ണവും മോഷ്ടിക്കപ്പെട്ടു. ബെഡ്‌റൂമില്‍ സൂക്ഷിച്ച ലോക്കറടക്കം മോഷ്ടാക്കൾ കൊണ്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിക്ക് വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് മോഷണം നടന്നത്.
കോയമ്പത്തൂര്‍ സ്വദേശി സെന്തില്‍ കുമാറിന്റെ ന്യൂ മില്ലേനിയം സ്‌കൂളിന് എതിര്‍വശത്തെ സുഡാനി ക്ലബ്ബിനു സമീപത്തെ ഫ്‌ളാറ്റിലാണ് കവര്‍ച്ച നടന്നത്. അറ്റകുറ്റപ്പണിക്കായി ഫ്ലാറ്റിന്റെ പുറകിൽ സ്ഥാപിച്ച സ്‌കഫോള്‍ഡിങ്ങിലൂടെ ബാല്‍ക്കണിയില്‍ കയറി ജനല്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചതെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.