വിവിധ കാരണങ്ങളാൽ വിസയില്ലാതെ രാജ്യത്ത് തുടരേണ്ടി വരുന്ന വിദേശികൾക്ക് നിയമവിധേയമായി തന്നെ തൊഴിൽ ചെയ്യാാൻ അവസരമൊരുക്കുന്ന ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
മനാമ: വിവിധ കാരണങ്ങളാൽ വിസയില്ലാതെ രാജ്യത്ത് തുടരേണ്ടി വരുന്ന വിദേശികൾക്ക് നിയമവിധേയമായി തന്നെ തൊഴിൽ ചെയ്യാാൻ അവസരമൊരുക്കുന്ന ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് പാര്‍ട്ടൈം ആയോ, മുഴുവന്‍ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ ജോലിചെയ്യാം. തൊഴിലാളി തന്നെയാണ് ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും അനുവദിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി അറിയിച്ചു.
രണ്ടുവര്‍ഷത്തേക്ക് ലഭിക്കുന്ന പെർമിറ്റിന് 200 ദിനാര്‍ ആണ് ഫീസ്. ഹെല്‍ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. ഇതിനുപുറമെ, നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നല്‍കേണ്ടി വരും.ഗോസി തുകയും അടക്കണം. ഫ്ളെക്സിബ്ള്‍ വര്‍ക്കര്‍, ഫ്ളെക്സിബ്ള്‍ ഹോസ്പിറ്റാലിറ്റി വര്‍ക്കര്‍ എന്നിങ്ങനെ രണ്ടു തരം വര്‍ക്പെര്‍മിറ്റുകളാണുണ്ടാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.