ലാന്‍ഡിങ് ചാര്‍ജ് അടക്കമുള്ള അധിക ചിലവ് ഒഴിവാക്കാനാകും. പത്ത് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള 700 മൈല്‍ വരെ പറക്കാന്‍ കഴിയുന്ന ചെറു വൈദ്യുത വിമാനമാണ് നിര്‍മിക്കുന്നത്. 2020 ആകുമ്പോഴേക്കും വിമാനം നിര്‍മ്മിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
വാഷിങ്ടണ്‍: വ്യോമയാനരംഗത്ത് വിപ്ലവകരമായ മാറ്റവുമായി വൈദ്യുതിയില്‍ ഓടുന്ന വിമാനം. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള സുനും എയറോയാണ് വൈദ്യുതിയില്‍ ഓടുന്ന വിമാനം അവതരിപ്പിക്കാനൊരുങ്ങുന്നത്. വൈദ്യുതി വിമാനങ്ങള്‍ വഴി യാത്രാ ചിലവ് കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് വഴി 80 ശതമാനം യാത്രാ ചിലവ് കുറയുകയും 40 ശതമാനം വേഗം കൂടുകയും ചെയ്യുമെന്നാണ് കമ്പനിയുടെ വാദം.
ചെറുകിട വിമാനത്താവളങ്ങളായിരിക്കും ഇത്തരം വ്യോമഗതാഗതം പ്രധാനമായും നടപ്പിലാക്കുക. ഇതുവഴി ലാന്‍ഡിങ് ചാര്‍ജ് അടക്കമുള്ള അധിക ചിലവ് ഒഴിവാക്കാനാകും. പത്ത് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള 700 മൈല്‍ വരെ പറക്കാന്‍ കഴിയുന്ന ചെറു വൈദ്യുത വിമാനമാണ് നിര്‍മിക്കുന്നത്. 2020 ആകുമ്പോഴേക്കും വിമാനം നിര്‍മ്മിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
സാങ്കേതിക വിദ്യയിലൂന്നിയതും യാത്രാസമയം കുറഞ്ഞതുമായ ആകാശയാത്രയായിരിക്കും വരുംകാലങ്ങളില്‍ ഉണ്ടായിരിക്കുകയെന്നും കമ്പനി അവകാശപ്പെട്ടു. കൂടാതെ ഇത് വഴി മലിനീകരണ തോത് വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.